+

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതെ പോയ സ്വര്‍ണം മണലില്‍ നിന്ന് കിട്ടിയ സംഭവം ; പൊലീസ് ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും

20 പൊലീസുകാര്‍ മണല്‍ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം തിരികെ കിട്ടുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കണാതെ പോയതില്‍ ക്ഷേത്ര ജീവനക്കാര്‍ക്കിയിലെ ചേരിപ്പോരുണ്ടോയെന്ന് സംശയം. ക്ഷേത്ര ജീവനക്കാരെയും സ്വര്‍ണപണിക്കാരെയും ഇന്നും വീണ്ടും ചോദ്യം ചെയ്യും. ക്ഷേത്ര ജീവനക്കാര്‍ക്കിടയിലെ പടലപ്പിണക്കവും സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.


ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണം കാണാതാകുന്നു. തൊട്ടടുത്ത ദിവസം പൊലീസ് പരിശോധിക്കുമ്പോള്‍ ക്ഷേത്രത്തിലെ മണലില്‍ നിന്നും സ്വര്‍ണം കിട്ടുന്നു. തികച്ചും നാടകീയമായ സംഭവങ്ങളാണ് അതീവസുരക്ഷയുള്ള പത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്നത്. വടക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയിലുള്ള മണ്ഡപത്തിന് സമീപമാണ് മണലില്‍ താണ നിലയില്‍ സ്വര്‍ണം തിരികെ കിട്ടുന്നത്. 
20 പൊലീസുകാര്‍ മണല്‍ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം തിരികെ കിട്ടുന്നത്. സ്വര്‍ണം ഇവിടെയെത്തിന് പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്ന് പൊലിസ് പറയുന്നത്. ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ട്. ഒന്നില്‍ നിന്നും ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല, മറ്റൊരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കുന്ന ഭാഗത്തേക്കാണ്. അതിനാല്‍ സ്വര്‍ണം കിടന്ന ഭാഗത്ത് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൊലീസിന് വ്യക്തയില്ല. 

Trending :
facebook twitter