കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി

12:34 PM May 01, 2025 | AVANI MV

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്  മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെ‌ടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്കു മുൻപും ജയിലിൽ നിന്ന് ഫോൺ പിടികൂടിയിരുന്നു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.