വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാനാണ് ശ്രമം ; മോദി

02:35 PM Sep 10, 2025 | Neha Nair

ന്യൂഡൽഹി: വ്യാപാര തീരുവ സംബന്ധിച്ച തർക്കത്തിൽ ഇന്ത്യയുമായി ചർച്ച തുടരുകയാണെന്ന് യു.എസ്. പ്രസിഡൻറ് ഡോണാൾഡ് ട്രംപ് പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാനാണ് ശ്രമമെന്ന് മോദി എക്സിൽ കുറിച്ചു.

‘ഇന്ത്യയും അമേരിക്കയും അടുത്ത സുഹൃത്തും പങ്കാളിയുമാണ്. ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി രണ്ട് രാജ്യങ്ങളും ഒരുമിച്ച് നിൽകാൻ തയാറാണ്. വ്യാപാര ചർച്ചകൾ പുനരാരംഭിക്കും. ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാനാണ് ഇരുവിഭാഗങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിൽ അനന്ത സാധ്യതകളുണ്ട്. ആ സാധ്യതകൾ തുറക്കാനുള്ള വഴികൾ തേടാൻ ചർച്ചയിൽ കഴിയും. ട്രംപുമായി സംസാരിക്കാൻ ആഗ്രഹമുണ്ട്’ -മോദി വ്യക്തമാക്കി.

Trending :