+

'സംഘർഷത്തിന് താൽപര്യമില്ല, മതംമാറ്റാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടും' ; മോഹൻ ഭാഗവത്

'സംഘർഷത്തിന് താൽപര്യമില്ല, മതംമാറ്റാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടും' ; മോഹൻ ഭാഗവത്

മുംബൈ: നിത്യജീവിതത്തിൽ അത്യാ​ഗ്രഹവും പ്രലോഭനവും ചിലപ്പോഴെങ്കിലും മതംമാറ്റത്തിന് കാരണമാവുന്നുണ്ടെന്നും എന്നാൽ, ധർമ്മത്തിലൂടെ മാത്രമേ എല്ലാവർക്കും സന്തോഷമുണ്ടാകുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു. മതംമാറ്റമാരോപിച്ച് ക്രൈസ്തവ പുരോഹിതരടക്കമുള്ളവർക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുശക്തികൾ ആക്രമണം നടത്തുന്നതിനിടെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.

അത്യാഗ്രഹവും ഭയവും കൊണ്ട് ജനങ്ങൾ മതം മാറരുത്. എങ്ങനെ ഒന്നിക്കണമെന്നും എന്തിന് വേണ്ടി ഒന്നിക്കണമെന്നും ഞങ്ങൾക്ക് അറിയാം. സംഘർഷമുണ്ടാക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. എന്നാൽ, സ്വയം സംരക്ഷിക്കാനായി​ പോരാടാനും മടിയില്ല. ഇതിന് വേണ്ടി പ്രാചീനകാലം മുതൽ തന്നെ സംവിധാനങ്ങളുണ്ടായിരുന്നു. ഇന്നും മതംമാറ്റുന്നതിന് വേണ്ടിയുള്ള ശക്തികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങളും ഉത്സവങ്ങളും ഇപ്പോൾ വരുമാനവും ഉണ്ടാക്കുന്നത്. മഹാകുംഭമേളക്കിടെ ട്രില്യൺ ഡോളർ വരുമാനമാണ് ഉണ്ടായത്. മതത്തിന്റെ പേരിൽ വ്യാപാരം നടത്തുന്നവരല്ല നമ്മൾ. അതിനാൽ ഇതുവരെ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ, ലോകത്തിന് മനസിലാകണമെങ്കിൽ അവരുടെ ഭാഷയിൽ സംസാരിക്കണം അതിനാലാണ് ഇപ്പോൾ ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതമില്ലാതിരുന്നാൽ ജനങ്ങൾ മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും നീങ്ങും. നമ്മുടേത് മതത്തിന്റെ രാജ്യമാണ്. മതപരമായ പെരുമാറ്റം സമൂഹത്തിൽ നിറയുമ്പോഴാണ് നമ്മുടെ രാജ്യം ഉയരുന്നത്. ലോകം മുഴുവൻ ഇതിനായി നമ്മളിലേക്ക് നോക്കുന്നുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Trending :
facebook twitter