മെറ്റ് ഗാല റെഡ് കാർപെറ്റിൽ എത്തിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം എഐ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരും ഗംഭീര ഗെറ്റപ്പിൽ റെഡ് കാർപെറ്റിൽ എത്തുന്നത് വീഡിയോയിലുണ്ടായിരുന്നു.
ഇപ്പോഴിതാ, മലയാള സിനിമ താരങ്ങളുടെ മറ്റൊരു എഐ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. പഴങ്ങളുടെ ഡിസൈനിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് താരങ്ങൾ വീഡിയോയിലെത്തുന്നത്.
വാഴപ്പഴത്തിന്റെ ഡിസൈനുള്ള വസ്ത്രം ധരിച്ചാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പ്ലം/തക്കാളി ഡിസൈനിലുള്ള പാന്റും ഷർട്ടും ഷൂവുമാണ് മോഹൻലാലിന്റെ വേഷം. സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിവരും വീഡിയോയിലുണ്ട്.
ഓറഞ്ചാണ് സുരേഷ് ഗോപിയുടെ ഡിസൈൻ, മുന്തിരിയുടെ ഡിസൈനുള്ള വസ്ത്രമാണ് ദിലീപ് ധരിച്ചത്. രസകരമായ വീഡിയോ 'xenaimedia' എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്