മുഖക്കുരു
പാലിൽ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് ചർമ്മ സുഷിരങ്ങളെ വൃത്തിയാക്കി മുഖക്കുരു അകറ്റുന്നു. പാലിനെ ഫെയ്സ്മാസ്ക്കായി ഉപയോഗിച്ച് മുഖം വൃത്തിയാക്കാവുന്നതാണ്. വീക്കം കുറയ്ക്കാനും ഇത് ഉപകാരപ്പെടും.
ചർമ്മത്തിന് മോയ്സ്ച്യുറൈസർ
വരണ്ടതും വിണ്ടുകീറുന്നതുമായ ചർമ്മത്തിൽ ഈർപ്പം തടഞ്ഞു നിർത്താൽ പാലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ പ്രദമായ കൊഴുപ്പ് സഹായിക്കും.
എക്സ്ഫോളിയേറ്റർ
പച്ച പാലിൽ ബീറ്റാ ഹൈഡ്രോക്സ് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് ഒരു എക്സഫോളിയൻ്റ് ഏജൻ്റാണ്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യും.
അകാലവാർധക്യ ലക്ഷണങ്ങൾ
കൊളാജൻ ഉത്പാദനത്തിനു പാൽ പ്രയോജനപ്പെടും. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയെ സ്വാധീനിക്കുന്നു. അങ്ങനെ അകാലമായി ഉണ്ടാകുന്ന ചുളിവകൾ പാടുകൾ എന്നിവ തടയാം. പാലിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
ചർമ്മം തിളക്കമുള്ളതാക്കും
ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അമിതമായ എണ്ണയും, അഴുക്കും, മൃതകോശങ്ങളും നീക്കം ചെയ്യപ്പെടുന്നതിനാൽ പാൽ തിളക്കമുള്ള ചർമ്മം നിങ്ങൾക്കു നൽകും.