+

അച്ഛനും അമ്മയും ദയവായി എന്നോട് ക്ഷമിക്കണം, ഞാൻ വളരെ സമ്മർദ്ദത്തിലാണ്;നീറ്റ് വിദ്യാര്‍ഥി ജീവനൊടുക്കി

ഉത്തർപ്രദേശില്‍ നീറ്റ് എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന 21 കാരനായ വിദ്യാർത്ഥി ജീവനൊടുക്കി.ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ മുഹമ്മദ് ആൻ എന്ന വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

കാണ്‍പൂർ: ഉത്തർപ്രദേശില്‍ നീറ്റ് എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന 21 കാരനായ വിദ്യാർത്ഥി ജീവനൊടുക്കി.ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ മുഹമ്മദ് ആൻ എന്ന വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച നിസ്കാരത്തിന് പോകായി സുഹൃത്തുക്കള്‍ മുഹമ്മദിനെ വിളിച്ചിരുന്നു. എന്നാല്‍ യുവാവ് ഇവർക്കൊപ്പം പോയില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെ താമസിച്ചിരുന്ന ഇംദാൻ ഹസൻ എന്ന വിദ്യാ‍ത്ഥി പള്ളിയില്‍ പോയി തിരികെയെത്തിയപ്പോഴാണ് മുഹമ്മദിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി വാതില്‍ തകർത്ത് അകത്ത് കടന്നപ്പോള്‍ മുഹമ്മദിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാർഥി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

'അച്ഛനും അമ്മയും ദയവായി എന്നോട് ക്ഷമിക്കണം, ഞാൻ വളരെ സമ്മർദ്ദത്തിലാണ്, നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാൻ എനിക്ക് കഴിയില്ല, ഞാൻ എന്റെ സ്വന്തം ജീവൻ എടുക്കുകയാണ്, ഇതിന് ഞാൻ മാത്രമാണ് ഉത്തരവാദി'- മൃതദേഹത്തിന് സമീപത്തു നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. 

facebook twitter