+

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

മൂന്നാറിൽ ദമ്പതികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു. മറയൂർ താനാവേലിൽ രാജൻ ടി. കുരുവിള , ഭാര്യ അച്ചാമ്മ എന്നിവർക്കാണ് പരിക്കേറ്റ്. രാജമല അഞ്ചാംമൈലിന് സമീപത്തായിരുന്നു സംഭവം.

നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊച്ചിയിലുള്ള മകന്റെ അടുത്തേയ്ക് പോകുകയായിരുന്നു ഇരുവരും.രാജമല അഞ്ചാംമൈലിന് സമീപത്തുവച്ച്‌നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്നാർ ഫയർ ഫോഴ്സ് സംഘം കൊക്കയിലിറങ്ങി കാറിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇരുവരും മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലാണ്.

facebook twitter