+

ട്വന്റി 20 മത്സരത്തിന് മുമ്പ് പന്ത് തലയില്‍ ഇടിച്ചു ; ഓസ്ട്രേലിയന്‍ യുവ താരത്തിന് ദാരുണാന്ത്യം

ഓട്ടോമാറ്റിക് ബോളിങ് മെഷീനില്‍ നിന്നും വന്ന പന്ത് അടിച്ചകയറ്റാന്‍ ശ്രമിക്കവേ കഴുത്തിന്റെ മര്‍മ ഭാഗത്തു കൊള്ളുകയായിരുന്നു.

ട്വന്റി 20 മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ പന്ത് തലയില്‍ ഇടിച്ച് ഓസ്ട്രേലിയന്‍ താരത്തിന് ദാരുണാന്ത്യം. യുവ താരം ബെന്‍ ഓസ്റ്റീനാണ് മരിച്ചത്. മെല്‍ബണില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ക്ലബ് മത്സരത്തിന് തൊട്ടുമുമ്പാടിയിരുന്നു അപകടം. ഓട്ടോമാറ്റിക് ബോളിങ് മെഷീനില്‍ നിന്നും വന്ന പന്ത് അടിച്ചകയറ്റാന്‍ ശ്രമിക്കവേ കഴുത്തിന്റെ മര്‍മ ഭാഗത്തു കൊള്ളുകയായിരുന്നു. നിലത്തു വീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനിടെ 2014 ല്‍ ഓസീസ് ടെസ്റ്റ് സൂപ്പര്‍താരമായിരുന്ന ഫില്‍ ഫ്യൂസും സമാന രീതിയിലാണ് മരിച്ചത്. കളിക്കിടെ പന്ത് ഹ്യൂസിന്റെ കഴുത്തില്‍ കൊള്ളുകയായിരുന്നു. ക്രിക്കറ്റ് സമൂഹത്തെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. പിന്നാലെ കളികളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ചട്ടങ്ങള്‍ കൊണ്ടുവന്നു.

facebook twitter