+

ടാറ്റാ എഐഎ ശുഭ് ഫാമിലി പ്രൊട്ടക്‌റ്റ് പദ്ധതി അവതരിപ്പിച്ചു

:ഉടൻ തന്നെ നൽകുന്ന ഒറ്റത്തുകയ്ക്കൊപ്പം 30 വർഷം വരെ പ്രതിമാസ വരുമാനവും ലഭ്യമാക്കുന്ന ടാറ്റാ എഐഎ ശുഭ് ഫാമിലി പ്രൊട്ടക്റ്റ് പദ്ധതിക്ക് ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് കമ്പനി തുടക്കം കുറിച്ചു.

കൊച്ചി: ഉടൻ തന്നെ നൽകുന്ന ഒറ്റത്തുകയ്ക്കൊപ്പം 30 വർഷം വരെ പ്രതിമാസ വരുമാനവും ലഭ്യമാക്കുന്ന ടാറ്റാ എഐഎ ശുഭ് ഫാമിലി പ്രൊട്ടക്റ്റ് പദ്ധതിക്ക് ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് കമ്പനി തുടക്കം കുറിച്ചു. കുടുംബങ്ങൾക്ക് സമഗ്രമായ സാമ്പത്തിക പരിരക്ഷ ലഭ്യമാക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇത്.

 യഥാർത്ഥ ജീവിതത്തിലെ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്‌ത പദ്ധതിയാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റ്. കുടുംബങ്ങൾക്ക് ഒരു വലിയ തുക നൽകുന്നതിലുപരിയായി ഒറ്റത്തുകയും തുടർച്ചയായ പ്രതിമാസ വരുമാനത്തിൻറെ സുരക്ഷയും സംയോജിപ്പിച്ചു നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്.ദീർഘകാലത്തേക്കുള്ള പ്രതിമാസ വരുമാനമാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റിൻറെ പ്രത്യേകത. സ്ഥിരമായതോ വർധിച്ചു വരുന്നതോ ആയ പ്രതിമാസ വരുമാനം തെരഞ്ഞെടുക്കാം. അതുവഴി പണപ്പെരുപ്പത്തെ ചെറുക്കാനുമാകും

 ഒന്നിലേറെ ഗുണഭോക്താക്കളെ നാമനിർദ്ദേശം ചെയ്യാമെന്നതാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റിൻറെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന്. ആവശ്യമുള്ള എല്ലാവർക്കും പരിചരണം ലഭിക്കുന്നു എന്ന് ഇതിലൂടെ ഉറപ്പിക്കാം. ജീവിത പങ്കാളി, കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ എന്നിവർക്കെല്ലാം കൃത്യമായി നിർവചിച്ച രീതിയിൽ ആനുകൂല്യങ്ങളുടെ പങ്കു നൽകാനാവും.

 സാമ്പത്തിക പരിരക്ഷയ്ക്കും ഉപരിയായുള്ളവ ലഭ്യമാക്കുന്നതിലാണ് ടാറ്റാ എഐഎ വിശ്വസിക്കുന്നതെന്നും ജീവിതത്തിൻറെ ഓരോ ഘട്ടത്തിലും കുടുംബങ്ങൾക്കു പിന്തുണ വേണമെന്നുമാണ് ടാറ്റാ എഐഎ  വിശ്വസിക്കുന്നതെന്നും ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ ജിലാനി ബാഷ പറഞ്ഞു. കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഏറ്റവും കൂടുതൽ ആവശ്യമുള്ള ജീവിത ഘട്ടത്തിൽ അതു ലഭ്യമാകുന്നു എന്നുറപ്പിക്കുന്നതിനുള്ള തങ്ങളുടെ മാർഗമാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റ്. അവർ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി പ്രയോജനപ്പെടുത്താനും ഇതിൽ സാധിക്കും. ജിഎസ്‌ടി നിരക്ക് പൂജ്യം ശതമാനമായത് ഇതു കൂടുതൽ പ്രാപ്ത്യമാക്കുകയും തങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കാനുള്ള ശക്തമായ മാർഗമാക്കി മാറ്റുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

facebook twitter