പാലക്കാട്: ഓണത്തിന് മുന്നോടിയായി റേഷന്‍കടകളിലൂടെ കൂടുതല്‍ അരി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. 32 ലക്ഷം വെള്ളകാര്‍ഡ് ഉടമകള്‍ക്ക് 15കിലോ അരി 10.90 രൂപ നിരക്കിലും നീലകാര്‍ഡിന് നിലവില്‍ ലഭിക്കുന്ന അരിക്ക് പുറമേ 10കിലോയും ചുവന്ന കാര്‍ഡിന് വ്യക്‌തിപരമായി കിട്ടുന്നതിന് പുറമേ കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരിയും നല്‍കും.
എ.എ.വൈ കാര്‍ഡുകള്‍ക്കും ക്ഷേമസ്‌ഥാപനങ്ങളിലെ അന്തേവാസികളടക്കം ആറുലക്ഷംപേര്‍ക്ക് സൗജന്യഓണക്കിറ്റും അരിയും നല്‍കും. ഓണത്തിന് 280കോടിയുടെ നിത്യോപയോഗസാധനങ്ങള്‍ സപ്ലൈകോ വഴി വിറ്റഴിക്കും. 20 കിലോ അരി 25 രൂപക്കും ഒരുകിലോ മുളക് 115രൂപയ്‌ക്കും നല്‍കും.
Trending :