
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ രൂപീകരിച്ചത്.ബിനാനിപുരം , കുട്ടമ്ബുഴ എസ് എച്ച് ഒമാരും അന്വേഷണ സംഘത്തില്‍ ഉണ്ട്.
പ്രതി റമീസ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന പരാതിയില്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രം തീരുമാനമെടുത്താല്‍ മതി എന്ന നിലപാടിലാണ് പോലീസ്.ടിടിസി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കച്ചുവെന്നതടക്കം വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്.
റമീസിന്റെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. ഇന്നലെ കോതമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്ത റമീസ് ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ എല്ലാം സമ്മതിച്ചു. ഇരുവരും തമ്മില്‍ നടന്ന വാട്‌സ്‌അപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ നിരത്തിയായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍.