സന്ദര്‍ശനത്തിന് എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമായി വീണ്ടും റെക്കോര്‍ഡിടുകയാണ് ദുബായ്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് കഴിഞ്ഞ 6 മാസം കൊണ്ട് ദുബായില്‍ എത്തിയത്. ഒരു സന്ദര്‍ശക വിസയെടുത്ത് വെറുതെയൊന്ന് കറങ്ങി കാണാന്‍ എത്തുന്നവര്‍, ജോലി തേടി എത്തുന്നവര്‍, ലോകോത്തര എക്‌സ്‌പോകള്‍ക്ക് എത്തുന്നവര്‍, അവരെല്ലാം കൂടി ചേര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ 6 മാസക്കാലം കൊണ്ട് സന്ദഗര്‍ശകരുടെ എണ്ണം 98 ലക്ഷത്തി എണ്‍പതിനായിരത്തിന് മുകളിലെത്തി. അതായത് ഒരു കോടിക്കടുത്ത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം 6 ശതമാനമാണ് കൂടിയത്. ഇത് വെറുതെ സാധ്യമായതല്ല. ലോകത്തെ ആദ്യ മൂന്ന് ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി ദുബായിയെ മാറ്റണമെന്നാണ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ പദ്ധതി. അതിനായി കൃത്യമായ ആസൂത്രണവും പദ്ധതികളും നടന്നു. ഇനിയുള്ള ആറ് മാസക്കാലവും ദുബായ്ക്ക് തിരക്കേറിയതാകും.
Trending :