ശരീരത്തിന് ഏറ്റവും കൂടുതൽ ഇന്ധനം ആവശ്യമുള്ള സമയമാണ് രാവിലെ ഉണർന്നുവരുന്ന സമയം. അതുകൊണ്ട് തന്നെ ഇത് വെറും വയറ്റിൽ കഴിച്ചാൽ ചിലരിൽ ഗ്യാസ്, വയർ വീർക്കൽ അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുന്നു.
പെട്ടെന്നുള്ള ഊർജം
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ്) എന്നിവ ശരീരത്തിന് പെട്ടെന്ന് ഊർജം നൽകുന്നവയാണ്. അതുകൊണ്ട് തന്നെ ഇത് വ്യായാമത്തിന് മുമ്പുള്ള ഒരു മികച്ച ലഘുഭക്ഷണവുമാണ്.
നിങ്ങളുടെ വയറിന് ദഹനശക്തിയുണ്ടെങ്കിൽ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ദോഷം ഉണ്ടാവില്ല. വാഴപ്പഴം രാവിലെ കഴിക്കുന്നത് നല്ലൊരു ഓപ്ഷനാണ്.
വാഴപ്പഴത്തോടൊപ്പം മറ്റെന്തെങ്കിലും ചേർത്തു കഴിക്കുന്നവരുമുണ്ട്. തൈര്, ഓട്‌സ് അല്ലെങ്കിൽ നട്‌സ് എന്നിവയുമായി ചേർത്ത് വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ വയറ്റിൽ കുറഞ്ഞ രീതിയിൽ സ്വാധീനം ചെലുത്തുകയും പോഷക സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
എപ്പോഴാണ് ദോഷമാകുന്നത്?
വയറ്റിൽ അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് പ്രശ്‌നമുണ്ടെങ്കിൽ, ഒഴിഞ്ഞ വയറ്റിൽ വാഴപ്പഴം കഴിക്കുന്നത് പ്രശ്‌നം വർധിപ്പിക്കുന്നതാണ്. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഒരു പഴമാണ് വാഴപ്പഴം. ഇത് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നതാണ്. അതിനാൽ പ്രമേഹമോ ഇൻസുലിൻ അസന്തുലിതാവസ്ഥയോ ഉള്ളവരാണെങ്കിൽ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
രാവിലെ ആദ്യം കഴിക്കുന്നത് വാഴപ്പഴം മാത്രമാണെങ്കിൽ അതിനുശേഷം കൂടുതൽ നേരം ഒന്നും കഴിക്കാതിരുന്നാൽ ശരീരത്തിന് ആവശ്യമായ സമീകൃത പോഷകാഹാരം ലഭിക്കുന്നതല്ല. നിങ്ങൾക്ക് വാഴപ്പഴം രാവിലെ കഴിക്കാൻ ഇഷ്ടമാണെങ്കിൽ അത് മാത്രം കഴിക്കരുത്. തൈരോ നിലക്കടലയോ വെണ്ണയോ ഓട്‌സോ നട്‌സോ ചേർത്ത് കഴിക്കാവുന്നതാണ്. ഇതിന് പഞ്ചസാരയുടെ പ്രഭാവം ഉണ്ടാകില്ല.