പാക് സുരക്ഷാ സേന അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധം

07:56 AM Nov 03, 2025 |


പാകിസ്താന്‍ സുരക്ഷാ സേനയുടെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് വിധേയയായ യുവതി മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചതായി റിപ്പോര്‍ട്ട്. പന്‍ജ്ഗുരില്‍ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരു സ്ത്രീകളെയും സുരക്ഷാ സേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോകുകയും ഗുരുതരമായ സ്ഥിതിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി സമീപവാസികള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ നാസിയ ഷാഫി മരിക്കുകയും ചെയ്തു.

പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. സംഭവം മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ ലംഘനമാണെന്ന് ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ സമ്മി ഡീന്‍ ബലൂച് എക്സില്‍ കുറിച്ചു. വിഷയത്തില്‍ ആഗോള മനുഷ്യാവകാശ സംഘടനകളും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനകളും മൗനം വെടിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.