'മറുവശം' സിനിമയുടെ ടെയ്ലർ റിലീസ് ചെയ്തു

08:17 PM Mar 06, 2025 | AVANI MV

സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മറുവശം' ടെയ്ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ചിത്രംഈ മാസം 7ന് തിയേറ്ററിൽ  റിലീസ് ചെയ്യും. 

ജയശങ്കർ കാരിമുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങൾക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അനുറാം സ്വന്തമായി നിർമ്മിക്കുന്ന  ചിത്രം കൂടിയാണ് മറുവശം. ഷെഹിൻ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ  ശ്രദ്ധേയരായ അഭിനേതാക്കളാണ്.