ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന"ഒരു വടക്കൻ തേരോട്ടം" എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.ഹസീന എസ് കാനം എഴുതിയ വരികൾക്ക് ബേബി,ടാൻസൻ എന്നിവർ സംഗീതം പകർന്ന് ഹരിശങ്കർ,ശ്രീജ ദിനേശ് എന്നിവർ ആലപിച്ച " ഇടനെഞ്ചിലെ ഗാനം......" എന്ന ഗാനമാണ് റിലീസായത്.ധ്യാനിൻ്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എൻ്റർടെയ്നർ ചിത്രമാണ് "ഒരു വടക്കൻ തേരോട്ടം ""നിത്യ ഹരിത നായകൻ" എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഒരു വടക്കൻ തേരോട്ടം" .