ചേരുവകൾ:
പാൽ – 500 മില്ലി
പഞ്ചസാര – 90 ഗ്രാം
കോൺഫ്ലോർ – 40 ഗ്രാം
ഫ്രഷ് ക്രീം – 75 മില്ലി
റോസ് വാട്ടർ (പനിനീർ) –15 മില്ലി
വാനില എസൻസ് – 8 മില്ലി
പിസ്ത – 100 ഗ്രാം
തയാറാക്കുന്ന വിധം:
Trending :
കോൺഫ്ലോർ 100 മില്ലി പാലിൽ യോജിപ്പിച്ചുവെക്കുക. പാനിൽ ബാക്കി പാലും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. നന്നായി തിളവന്ന ശേഷം കോൺഫ്ലോർ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഫ്രഷ് ക്രീം ഒഴിച്ച് ഇളക്കി തീയണച്ച് വാങ്ങാം.
വാനില എസൻസും റോസ് വാട്ടറും ചേർത്തിളക്കി ബൂളിലേക്ക് മാറ്റാം. ചൂടാറിയ ശേഷം ഫ്രിഡ്ജിൽവെച്ച് 4 മണിക്കൂർ തണുപ്പിക്കുക. പിസ്ത കഷണങ്ങളാക്കിയിട്ട് വിളമ്പാം.