മുംബൈ: റോഡരികിൽ ഉറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരി കാറിടിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലെ കാലാചൗക്കി മേഖലയിലാണ് സംഭവം. ചന്ദ്ര വജാന്ദാർ എന്ന പെൺകുട്ടിയാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോകുകയായിരുന്നു. കാറോടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ലാൽബാഗ്ച രാജ ഗണപതി ക്ഷേത്രത്തിനു സമീപത്തെ റോഡരികിൽ ഉറങ്ങുകയായിരുന്നു ചന്ദ്ര വജാന്ദാറും സഹോദരൻ 11 വയസുള്ള ഷൈലു വജാന്ദാറും. അമിത വേഗത്തിലെത്തിയ വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രയുടെ ജീവൻ രക്ഷിക്കാനായില്ല.