+

മുംബൈയിൽ 47 കോടിയുടെ കൊക്കെയ്നുമായി 5 പേർ അറസ്റ്റിൽ

മുംബൈയിൽ 47 കോടിയുടെ കൊക്കെയ്നുമായി 5 പേർ അറസ്റ്റിൽ

കൊളംബോയിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരിയിൽ നിന്ന് വൻതോതിൽ കൊക്കെയ്ൻ പിടികൂടി. 4.7 കിലോ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്, ഇതിന് 47 കോടി രൂപ വിലമതിക്കും. ധനകാര്യ മന്ത്രാലയം അറിയിച്ചതനുസരിച്ച് സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരാണ് കൊക്കെയ്ൻ പിടികൂടിയത്.

സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരിയെ തടഞ്ഞ് ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. കാപ്പിപ്പൊടി പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒമ്പത് പൗച്ചുകളിലായി വെളുത്ത പൊടി കണ്ടെത്തുകയായിരുന്നു. ഇത് കൊക്കെയ്ൻ ആണെന്ന് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചു. കൊക്കെയ്ൻ കൈപ്പറ്റാൻ വിമാനത്താവളത്തിൽ എത്തിയ ഒരാളെയും കള്ളക്കടത്ത് സംഘത്തിലെ മറ്റ് മൂന്ന് പേരെയും എൻ.ഡി.പി.എസ്. നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.

facebook twitter