അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് ഗതാഗതം താറുമാറായിരിക്കുകയാണ്. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് അന്ധേരി സബ്‌വേ അടച്ചത് യാത്രാക്ലേശം രൂക്ഷമാക്കി.
മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വെള്ളക്കെട്ടിന്റെയും ആളുകൾ മുട്ടോളം വെള്ളത്തിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോറിവാലി, മലാഡ്, കാണ്ടിവാലി, ഗോരേഗാവ്, താനെ, അന്ധേരി-ഘട്കോപ്പർ, ബികെസി, കുർള, ചെമ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.