മുബൈ: പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് 17 വയസുകാരിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. മുബൈയിലെ അന്തേരിയില്‍ ആണ് സംഭവം നടന്നത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് കാമുകന്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് 17കാരി പിന്മാറുകയായിരുന്നു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പൊള്ളലേറ്റ യുവാവ് പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.
Trending :