മുംബൈയിൽ പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

02:35 PM Jul 04, 2025 | Neha Nair

മുംബൈ: ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെത്തുടർന്ന് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈ കാൻഡിവാലിയിലാണ് സംഭവം. ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയുടെ മകനാണ് മരിച്ച കുട്ടി എന്നാണ് റിപ്പോർട്ടുകൾ.

കളിക്കാൻ പോകാനിരുന്ന കുട്ടിയോട് ട്യൂഷന് പോകാൻ അമ്മ നിർബന്ധിക്കുകയായിരുന്നു. പിന്നാലെയാണ് കുട്ടി ഫ്ലാറ്റിന്റെ 51-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകുന്നേരം ഏഴ് മണിയോടെ ട്യൂഷന് പോകാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി മടിച്ചു നിന്നതായി അമ്മ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വാച്ച്മാൻ എത്തിയാണ് മകൻ കെട്ടിടത്തിൽ നിന്ന് വീണതായി വീട്ടുകാരെ അറിയിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.