മൂന്നാർ: മൂന്നാറിൽ ഇനി പൂക്കാലം. ഡിടിപിസിയുടെ നേതൃത്വത്തിലുള്ള മൂന്നാർ ഫ്ളവർ ഷോ വ്യാഴാഴ്ച തുടങ്ങും. ദേവികുളം റോഡിലെ ഗവ.ബൊട്ടാണിക്കൽ ഗാർഡനിലാണിത്. വിദേശയിനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പൂച്ചെടികൾ ഗാർഡനിലെത്തിച്ചു. നിലവിലുള്ള ചെടികൾക്ക് പുറമേയാണിത്.
രാവിലെ ഒൻപതിന് എ. രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രത്യേക ദീപാലങ്കാരം, ആംഫി തിയേറ്റർ, സെൽഫി പോയിന്റ്, മ്യൂസിക്കൽ ഫൗണ്ടൻ, റിവർ ബീച്ച് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും വൈകീട്ട് ആറുമുതൽ സ്റ്റേജ് ഷോ ഉണ്ട്. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രവേശനം.
Trending :
മൂവായിരത്തിലധികം ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിലേറെ അലങ്കാരച്ചെടികൾ ബൊട്ടാണിക്കൽ ഗാർഡനിലുണ്ട്. കൂടാതെ, ഓർക്കിഡ് ഗാർഡനും കള്ളിമുൾച്ചെടികളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി കളിസ്ഥലവും വാച്ച് ടവറും ഉണ്ട്. ഫ്ളവർഷോ 10-ന് സമാപിക്കും.