+

ഭീകരപ്രവർത്തനവും കൊലപാതകം : മൂന്ന്​ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

ഭീകരപ്രവർത്തനവും കൊലപാതകം : മൂന്ന്​ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്​: സൗദിയിൽ ഭീകരപ്രവർത്തനത്തിലേർപ്പെടുകയും സുരക്ഷാഭട​നെയും വിദേശ പൗരനെയും​ കൊലപ്പെടുത്തുകയും ചെയ്​ത മൂന്ന്​ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഒരു ഭീകരവാദ സംഘടനയിൽ ചേരുകയും സ്​ഫോടകവസ്​തുക്കൾ നിർമിക്കുകയും ബെൽറ്റ്​ ബോംബുകളുമായി ചാവേറാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്ത പ്രതികളുടെ ശിക്ഷ വ്യാഴാഴ്​ച അൽ ഖസീം പ്രവിശ്യയിലാണ്​ നടപ്പാക്കിയത്​.

മുസാഅദ്​ ബിൻ മുഹമ്മദ്​ ബിൻ അലി അൽ റുബാഇ, അബ്​ദുല്ല ബിൻ ഇബ്രാഹിം ബിൻ അബ്​ദുൽ അസീസ്​ അൽ മുഹൈമീദ്​, റയാൻ ബിൻ അബ്​ദുൽസലാം ബിൻ അലി അൽ റുബാഇ എന്നീ പ്രതികളെയാണ്​ വധശിക്ഷക്ക്​ വിധേയരാക്കിയത്​.

തീവ്രവാദ സംഘടനയിൽ ചേരുക, ബോംബ്​ ഉൾപ്പടെയുള്ള സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ആസൂത്രണം ചെയ്യുക, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുക എന്നിവയാണ് ഇവർ ചെയ്ത കുറ്റകൃത്യങ്ങൾ എന്ന് ആഭ്യന്തര മന്ത്രാലയ അൽ ഖസീം പ്രവിശ്യാകാര്യാലയം അറിയിച്ചു. 

facebook twitter