+

ഈ ഇല കൊണ്ട് തയ്യാറാക്കാം ഉച്ചയൂണിന് കിടിലൻ കറി

ഈ ഇല കൊണ്ട് തയ്യാറാക്കാം ഉച്ചയൂണിന് കിടിലൻ കറി

വേണ്ട ചേരുവകൾ

1.മുരിങ്ങയില                                   ഒന്നരക്കപ്പ്
2. ചെറുപയർ പരിപ്പ് ( വറുത്തത് )  അര കപ്പ്
3. കുരുമുളക് പൊടി                  ഒരു ടീ സ്പൂൺ
4. മഞ്ഞൾപ്പൊടി                         1/4 ടീ സ്പൂൺ
5. പച്ച മുളക്                                   2 എണ്ണം
6. തേങ്ങ ചിരകിയത്                        അര കപ്പ്
7. ജീരകം                                        1/4 ടീ സ്പൂൺ
8. ഉപ്പ്                                              ആവശ്യത്തിന്
9. ഉള്ളി                                         5 എണ്ണം ( ചെറുതായി അരിയുക )
10. വെളിച്ചെണ്ണ                                 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പരിപ്പ് പാകത്തിനു വെള്ളം ചേർത്തു വേവിക്കുക. ഒരു ചീനച്ചട്ടിയിൽ ഉള്ളിയിട്ട് കടുകു വറുത്തതിനു ശേഷം മുരിങ്ങയിലയും, പച്ചമുളകും വഴറ്റുക. അതിലേക്ക് മഞ്ഞൾ പ്പൊടിയും, കുരുമുളക് പൊടിയും ചേർക്കുക. തേങ്ങ, ജീരകം എന്നിവ അരച്ചത്, പരിപ്പ് വേവിച്ചത് എന്നിവ ചേർത്തു തിളപ്പിച്ചു വാങ്ങുക.

facebook twitter