നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ വേണം : സോണിയ ഗാന്ധിക്ക് കത്തയച്ച്‌ പ്രധാനമന്ത്രി മ്യൂസിയം സൊസൈറ്റി

03:05 PM Apr 04, 2025 | Neha Nair

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത്. കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി അതിന്റെ ആദ്യ പൊതുയോഗത്തിന് മുമ്പായിട്ടാണ് കോൺഗ്രസ് നേതാവിന് കത്തയച്ചത്. കേന്ദ്രസർക്കാരിന്റെ അധീനതയിലായിരുന്ന ഈ പ്രബന്ധങ്ങൾ 2008 മെയ് മാസത്തിൽ സോണിയ ഗാന്ധി തിരികെ വാങ്ങിയിരുന്നു. അതേസമയം സൊസൈറ്റിയുടെ ആവശ്യത്തോട് സോണിയ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2024 ഫെബ്രുവരി മാസത്തിൽ സൊസൈറ്റി യോഗം ചേർന്ന് പ്രബന്ധങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അന്വേഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആദ്യമായാണ് സൊസൈറ്റി ഈ പ്രബന്ധങ്ങൾ ആവശ്യപ്പെട്ട് രേഖാമൂലം കത്തയച്ചിരിക്കുന്നത്. ഗവേഷണ ആവശ്യങ്ങൾക്ക് പ്രബന്ധങ്ങൾ വേണമെന്നാണ് പിഎംഎംഎൽ ആവശ്യപ്പെട്ടിരിക്കുന്നത്. നെഹ്റുവുമായി ബന്ധപ്പെട്ട തങ്ങൾക്ക് അറിയാത്ത മറ്റെന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അവ കൂടി ഗവേഷണ ആവശ്യങ്ങൾക്ക് നൽകണമെന്നും കേന്ദ്രസർക്കാരിന്റെ സൊസൈറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് ആണ് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട്.

Trending :