+

കുട്ടികൾക്കായി സ്വാദൂറും പലഹാരം ഉണ്ടാക്കാം

കുട്ടികൾക്കായി സ്വാദൂറും പലഹാരം ഉണ്ടാക്കാം

ചേരുവകൾ

    മുട്ട -2 എണ്ണം
    കടലമാവ്  - 1/2 കപ്പ്
    സവാള  - 2 എണ്ണം
    പച്ചമുളക് -2 എണ്ണം
    ഇഞ്ചി -1 കഷണം
    കറിവേപ്പില
    മല്ലിയില
    മുളകുപൊടി -1 ടീസ്‌പൂൺ
    മഞ്ഞൾപ്പൊടി -1/4 ടീസ്‌പൂൺ
    ഗരം മസാല -1/4 ടീസ്‌പൂൺ
    ഉപ്പ് – ആവശ്യത്തിന്
    എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന  വിധം :

ഒരു ബൗൾ എടുക്കുക അതിലേക്ക്  അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇടുക. ഇതിലേക്ക് ഇഞ്ചി, ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില, മല്ലിയില, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ഇട്ട് നന്നായി കൈ കൊണ്ട് യോജിപ്പിച്ചെടുക്കുക.

സവാള ഒന്ന് സോഫ്റ്റ് ആയാൽ കുറച്ചു കുറച്ചായി കടലമാവ് ഇട്ട് കൊടുത്ത് യോജിപ്പിക്കാം.  വേണമെങ്കിൽ അല്പം വെള്ളം ചേർത്ത് കൂട്ടു മിക്സ്‌ ചെയ്ത് എടുക്കാവുന്നതാണ്.

ഇനി കൈയിൽ അല്പം വെളിച്ചെണ്ണ തേച്ച്, കുറച്ചു മാവ് എടുത്ത് പരത്തി അതിന്റെ നടുക്ക് ഒരു കഷ്ണം മുട്ട വച്ചു ഉരുട്ടി എടുക്കുക. ചൂടായ വെളിച്ചണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. സ്വാദിഷ്ടമായ മുട്ട വട റെഡി.

facebook twitter