ആവശ്യമുള്ള സാധനങ്ങൾ
വാഴക്കൂമ്പ് പോള- അഞ്ചെണ്ണം
നാടന്‍ മുട്ട- മൂന്നെണ്ണം
കുരുമുളക് പൊടി- അര ടീസ്പൂണ്‍
പച്ചമുളക്- രണ്ട്
മല്ലിപ്പൊടി- കാല് ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- കാല് ടീസ്പൂണ്‍
തേങ്ങാക്കൊത്ത് -കാല് കപ്പ്,
ഉപ്പ്- ആവശ്യത്തിന്,
വെള്ളം- കാല് ഗ്ലാസ്
ചെറിയ ഉള്ളി- 50 ഗ്രാം തൊലികളഞ്ഞ് അരിഞ്ഞത്
കടുക് -അര ടീസ്പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍,
പെരുംജീരകപൊടി- കാല് ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
തേങ്ങ- കാല് കപ്പ്
തയ്യാറാക്കുന്ന വിധം
വാഴക്കൂമ്പ് പോള ചെറുതായി അരിഞ്ഞ് കഞ്ഞിവെള്ളത്തില്‍ ഇട്ടുവയ്ക്കുക (അതിന്റെ കറ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്). ശേഷം നന്നായി കഴുകി എടുക്കാം. ഇനി ഒരു മണ്‍ചട്ടി അടുപ്പില്‍വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക.
കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇടുക. ശേഷം തേങ്ങാക്കൊത്ത് ഇട്ട് ഇളക്കുക. ഇനി പോള കഴുകി വച്ചിരിക്കുന്നത് ചേര്‍ത്തിളക്കാം, ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേര്‍ക്കാം. ശേഷം കാല് ഗ്ലാസ് വെള്ളമൊഴിച്ച് രണ്ട് മിനിറ്റ് അടച്ചു വച്ച് വേവിക്കുക.
ഇതിലേക്ക് കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പുപൊടിയും പച്ചമുളക് അരിഞ്ഞതും മല്ലിപ്പൊടിയും ചേര്‍ക്കുക. മറ്റൊരു പാന്‍ അടുപ്പില്‍ വച്ച് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി വറുത്ത് എടുക്കാം. ഇത് വാഴക്കൂമ്പിലേക്ക് ചേര്‍ത്ത് ഇളക്കാം. കൂടാതെ തേങ്ങയും പെരുംജീരകം പൊടിയും ഒന്ന് ചതച്ചെടുക്കുക. തേങ്ങാക്കൂട്ടും ചേര്‍ത്ത് ഇളക്കി ചൂടായാല്‍ അടുപ്പില്‍ നിന്ന് മാറ്റാം.