+

നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ വാദംകേൾക്കൽ മാറ്റി

നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ വാദംകേൾക്കൽ മാറ്റി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​തി​ക​ളാ​യ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ വാ​ദം കേ​ൾ​ക്ക​ൽ മേ​യ് 21, 22 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. കൂ​ട്ടു​പ്ര​തി സാം ​പി​ത്രോ​ഡ​ക്ക് വ്യാ​ഴാ​ഴ്ച ഇ- ​മെ​യി​ൽ വ​ഴി നോ​ട്ടീ​സ് അ​യ​ച്ച​തി​നാ​ൽ വാ​ദം കേ​ൾ​ക്ക​ൽ മാ​റ്റി​വെ​ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെവാ​ദം കേ​ട്ട പ്ര​ത്യേ​ക ജ​ഡ്ജി വി​ശാ​ൽ ഗോ​ഗ്നെ പ​റ​ഞ്ഞു.

മേ​യ് ര​ണ്ടി​നാ​ണ് സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും നോ​ട്ടീ​സ​യ​ച്ച​ത്. കേ​സി​ൽ സോ​ണി​യ​യെ മു​ഖ്യ​പ്ര​തി​യാ​ക്കി ഇ.​ഡി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. സോ​​ണി​​യ ഗാ​​ന്ധി​​യും രാ​​ഹു​​ൽ ഗാ​​ന്ധി​​യും ചേ​​ർ​​ന്ന് ഫ​​ണ്ട് ദു​​ർ​​വി​​നി​​യോ​​ഗം ന​​ട​​ത്തി​​യെ​​ന്ന് ആ​​രോ​​പി​​ച്ച് ബി.​​ജെ.​​പി നേ​​താ​​വ് സു​​ബ്ര​​ഹ്മ​​ണ്യ​​ൻ സ്വാ​​മി ന​​ൽ​​കി​​യ പ​​രാ​​തി​​യിൽ 2021 ൽ ​​ഇ.​​ഡി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലാ​​ണ് കു​​റ്റ​​പ​​ത്രം.

facebook twitter