ഉലുവ
കരിഞ്ചീരകം
ബദാം
തേങ്ങ
കറ്റാർവാഴ ജെൽ
തയ്യാറാക്കുന്ന വിധം
ഇരുമ്പ് ചീനച്ചട്ടിയാണ് ഇത്തരത്തിലുള്ള നാച്യുറൽ ഡൈ തയ്യാറാക്കാൻ ഉത്തമം. ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഉലുവ, ഒരു ടേബിൾസ്പൂൺ കരിംജീരകം, നാല് ബദാം, രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരകിയത് എന്നിവ ചേർത്ത് കരിച്ചെടുക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് തണുത്തത്തിനു ശേഷം അരച്ച് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം. അൽപം കറ്റാർവാഴ ജെൽ ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റി ഒരു ദിവസം അടച്ചു വയ്ക്കാം.
ഉപയോഗിക്കേണ്ട വിധം
പിറ്റേ ദിവസം തലമുടി പലഭാഗങ്ങളായി വേർതിരിക്കാം. ശേഷം മുടിയിളകളിൽ ഈ മിശ്രിതം പുരട്ടി രണ്ട് മണിക്കൂർ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് പുരട്ടി കഴിഞ്ഞാൽ കഴുകി കളയാൻ ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല