നവീൻ ബാബുവിന്റെ മരണം; മുതിർന്ന അഭിഭാഷകനെ കുടുംബം ഒഴിവാക്കി

09:53 PM Feb 07, 2025 | Rejani TVM

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം പറയുന്നു.

ഹർജിക്കാരിയുടെ താൽപര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകൻ ആവശ്യം ഉന്നയിച്ചത്. തങ്ങൾ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകൻ നിഷേധിച്ചുവെന്നും കുടുംബം വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ ആയിരുന്നു കുടുംബത്തിനായി ഹാജരായിരുന്നത്.

Trending :