+

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ 5,000 യുവാക്കൾ നക്സലിസം ഉപേക്ഷിച്ചു : നിതിൻ ഗഡ്കരി

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നക്സലിസം ഗണ്യമായി കുറഞ്ഞതായും 5,000 ഓളം യുവാക്കൾ നക്സൽ മാർഗം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയതായും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. അവരിൽ മിക്കവർക്കും തൊഴിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അഹല്യനഗർ ജില്ലയിലെ ഷിർദിയിൽ നടന്ന ബി.ജെ.പി സംസ്ഥാന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. ഗഡ്ചിരോളിയിൽ പോളിടെക്നിക്കുകളും എൻജിനീയറിങ് കോളജുകളും സ്ഥാപിച്ചു. തുണിത്തര നിർമാണവും കയറ്റുമതിയും തുടങ്ങി. ഒരുകാലത്ത് പിന്നാക്കമായിരുന്ന പ്രദേശം ഇന്ന് 10,000 ആദിവാസി യുവാക്കൾക്ക് തൊഴിൽ നൽകുന്ന പ്രദേശമായി മാറി.

അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ജില്ലയായി ഗഡ്ചിരോളി മാറും. ഓട്ടോമൊബൈൽ വ്യവസായരംഗത്ത് അഞ്ചുവർഷത്തിനുള്ളിൽ രാജ്യം ലോകത്ത് ഒന്നാമതെത്തും. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം സമൂഹത്തിന്റെ പരിവർത്തനത്തിനും സദ്ഭരണത്തിനും കാരണമാകണമെന്നും അദ്ദേഹം പറഞ്ഞു.

facebook twitter