നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

07:00 PM Aug 26, 2025 | Neha Nair

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. 

സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാജ്യാന്തര മാർക്കറ്റിൽ ഇതിന് നാല് കോടിയോളം വില വരും.