നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ അപേക്ഷയിന്മേല്‍ മാര്‍ച്ച് 11ന് രാത്രി 11.50 വരെ തെറ്റ് തിരുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങള്‍ വരുത്താന്‍ ഇനി ഒരവസരം നല്‍കുന്നതല്ല.
വരുത്തുന്ന മാറ്റങ്ങള്‍ വഴി അപേക്ഷാ ഫീസില്‍ വര്‍ധന ഉണ്ടാകുന്ന പക്ഷം, ബാധകമായ ഫീസ് അടയ്ക്കണം. അതിന് ശേഷമേ മാറ്റങ്ങള്‍ ബാധകമാവൂ. neet.nta.nic.in വഴിയാണ് തെറ്റ് തിരുത്തേണ്ടത്.
അച്ഛന്റെ പേരും യോഗ്യതയും/ തൊഴിലും അല്ലെങ്കില്‍ അമ്മയുടെ പേരും യോഗ്യതയും/തൊഴിലും ഇവയില്‍ ഒന്നില്‍ മാറ്റം വരുത്താവുന്നതാണ്. മേയ് നാലിന് ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പേപ്പര്‍ ആന്റ് പെന്‍ രീതിയില്‍ ( ഓഫ് ലൈന്‍) നീറ്റ് യുജി 2025 നടത്തുന്നത്.
വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ ( ക്ലാസ് 10,12), സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി , കാറ്റഗറി, ഒപ്പ്, നീറ്റ് യുജി അഭിമുഖീകരിച്ചതിന്റെ എണ്ണം, അപേക്ഷകരുടെ സ്ഥിരം, നിലവിലെ മേല്‍വിലാസങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷാ സിറ്റി, പരീക്ഷാ മീഡിയം എന്നിവയിലും മാറ്റം വരുത്താവുന്നതാണ്.