+

നെഹ്‌റു ട്രോഫി വള്ളംകളി: രണ്ടാം സ്ഥാനക്കാരെ പ്രഖ്യാപിച്ചില്ല, പരാതി

പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാമത് എത്തിയത്.

71ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ രണ്ടാം സ്ഥാനത്തേക്കുള്ള ഫല പ്രഖ്യാപനം തടഞ്ഞതില്‍ പരാതി. പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാമത് എത്തിയത്. ഫിനിഷിങ് ഒരു സെക്കന്റില്‍ താഴെ വ്യത്യാസത്തിലാണ്.
മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് പുന്നമട ബോട്ട് ക്ലബ് പ്രതികരിച്ചു. ട്രോഫി നല്‍കാത്തത് ആക്ഷേപിക്കുന്നതിന് തുല്യമാണ്. ഫൈനലിന് മുന്‍പ് ചീഫ് ഒബ്‌സര്‍വര്‍ പരിശോധന നടത്തിയിരുന്നു. വ്യാജ പരാതിയുടെ പേരില്‍ ട്രോഫി തടഞ്ഞു വെയ്ക്കരുതെന്നും പുന്നമട ബോട്ട് ക്ലബ് ആവശ്യപ്പെട്ടു.

പുന്നമട ബോട്ട് ക്ലബ് അനധികൃതമായി ഇതര സംസ്ഥാനത്തെ തുഴച്ചിലുകാരെ തിരുകി കയറ്റിയെന്നായിരുന്നു പരാതി. മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരിത്തി ബോട്ട് ക്ലബ് ആണ് പരാതി നല്‍കിയത്. പരാതി വന്ന സാഹചര്യത്തില്‍ രണ്ട്, മൂന്ന് സ്ഥാനത്തെ ഫലം പ്രഖ്യാപിച്ചിരുന്നില്ല. നിരണം ചുണ്ടനെതിരെയും മറ്റു ടീമുകള്‍ പരാതി നല്‍കിയിരുന്നു.

facebook twitter