+

പുതിയ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ബഹ്‌റൈനില്‍ പുറത്തിറങ്ങി

പുതിയ ചിപ്പില്‍ ബയോമെട്രിക്, തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ബഹ്‌റൈനില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തിറങ്ങി. ട്രാവല്‍ ആപ്ലിക്കേഷന്‍ റെഡി ചിപ്പുകള്‍ കാര്‍ഡുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസെഷന്റെ ആഗോള മാനദണ്ഡങ്ങള്‍ അനുസരിച്ച് അന്താരാഷ്ട്ര യാത്രാരേഖയായി ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പുതിയ കാര്‍ഡുകള്‍ പുറത്തിറക്കിയത്. ഇതോടെ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ട്രാവല്‍ ആപ്ലിക്കേഷന്‍ റെഡി ചിപ്പുകള്‍ അവതരിപ്പിക്കുന്ന ആദ്യ ജിസിസി രാജ്യമായി ബഹ്‌റൈന്‍ മാറും. 
പുതിയ ചിപ്പില്‍ ബയോമെട്രിക്, തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

facebook twitter