+

ഒഡീഷയിൽ വനിതയുടെ ശരീരഭാഗത്ത് ജഗന്നാഥന്റെ ചിത്രം ടാറ്റൂ അടിച്ച ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ

ഒഡീഷയിൽ വനിതയുടെ ശരീരഭാഗത്ത് ജഗന്നാഥന്റെ ചിത്രം ടാറ്റൂ അടിച്ച ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ

ഒഡീഷയിലെ ഭുവനേശ്വറിൽ വിദേശ വനിതയുടെ ശരീരഭാഗത്ത് ജഗന്നാഥന്റെ ചിത്രം ടാറ്റൂ ചെയ്തതിന് ടാറ്റൂ കട ഉടമയെയും സഹായിയെയും അറസ്റ്റ് ചെയ്ത് പോലീസ്. ഇത് ഹിന്ദു ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.

ഭുവനേശ്വർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (സോൺ -5) ബിശ്വരഞ്ജൻ സേനാപതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് കേസ് റിപ്പോർട്ട് ചെയ്തത്. വിദേശ വനിതയുടെ തുടയിലാണ് ടാറ്റൂ വരച്ചത്. ടാറ്റൂ ചെയ്യുന്ന വീഡിയോ കടയുടമ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിനെത്തുടർന്നാണ് ഇത് വിവാദത്തിന് വഴിവെച്ചത്.

വീഡിയോ വിവാദമായെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ട വിദേശ വനിതയ്‌ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ വാട്ട്‌സ്ആപ്പിൽ പ്രചരിച്ചതിനെത്തുടർന്ന്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 196, 299, 305 എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒഡീഷയിലെ പുരിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ആരാധ്യ ദേവനായ ജഗന്നാഥന് ഭക്തരെ വ്രണപ്പെടുത്തി എന്ന നിലയിൽ ഈ സംഭവം രാജ്യത്താകമാനം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

facebook twitter