+

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനാണ് മുന്‍തൂക്കം. ഒരാളുടെ പേര് ഹൈക്കമാന്‍ഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. സംസ്ഥാന നേതാക്കളുടെ ചര്‍ച്ചകളില്‍ ഷൗക്കത്തിന്റെ പേരിനാണ് മുന്‍തൂക്കം. സാമുദായിക പരിഗണനവെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്.

 വി എസ് ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. 
നിലമ്പൂരിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സിപിഎം ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. പൊതു സ്വതന്ത്രനെന്ന പരിഗണനക്ക് തന്നെയാണ് നിലവില്‍ മുന്‍തൂക്കം. ആര്യാടന്‍ മുഹമ്മദിനെതിരെ രണ്ടുതവണ മത്സരിച്ച പ്രൊഫസര്‍ തോമസ് മാത്യു, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യൂ ഷറഫലി എന്നിവരടക്കമുള്ള പേരുകള്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് കൂടി കണക്കിലെടുത്താകും തീരുമാനം.

facebook twitter