വിമാനത്തിൽ കുഴഞ്ഞു വീണ നീലേശ്വരം സ്വദേശി മരണമടഞ്ഞു

01:22 PM Jul 22, 2025 | AVANI MV

നീലേശ്വരം:കുവൈത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന നീലേശ്വരം സ്വദേശി വിമാനത്തിൽ നിന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിലെ ആശുപത്രിയിൽ മരണമടഞ്ഞു. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി  പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാമാണ് (65 ) ബഹറിനിലെ ഹമദ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. 

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ഇദ്ദേഹത്തിനു വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം  ബഹ്റൈൻ അന്താ രാഷ്ട്ര വിമാന താവളത്തിൽ അടിയന്തിരമായി ഇറക്കുകയുമായിരുന്നു.ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അവിടെ വെച്ചാണ് മരണമടഞ്ഞത്. മൃതദേഹം  ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരി ക്കുകയാണ്.ഭാര്യ താഹിറ മക്കൾ 'ഡോ ആദിൽ മുബഷിർ, അബ്ദുള്ള  ഖദീജ, മുഹമ്മദ്.