നിപ: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്

02:56 PM Jul 07, 2025 | Renjini kannur

പാലക്കാട്: നിപ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന പാലക്കാട് സ്വദേശിനിയുടെ നില ​ഗുരുതരമായി തുടരുന്നു. യുവതിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 100 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഹൈറിസ്ക് കോൺടാക്ട് ഉള്ളത് 52 പേർക്കാണ്.

ഇതിനിടെ നാലുപേരുടെ സാമ്പിൾ പരിശോധനഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കും. നിപ ബാധിതയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷനിലാണ്. 12 പേർ പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലായി ഐസോലേഷനിലാണ്. രോ​ഗവ്യാപനം കണ്ടെത്താനും തടയാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രദേശത്ത് ജൂൺ 1 മുതൽ നടന്ന മരണങ്ങൾ പരിശോധിക്കും. ഇതേ കാലയളവിൽ ആ‍ർക്കെങ്കിലും മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. വവ്വാലുകളുടെ സാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും വീണാ ജോ‍ർത്ത് പറഞ്ഞു. ഐസോലേഷനിൽ കഴിയുന്നവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും 3 കുട്ടികൾക്ക് പനി കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് 7, മഞ്ചേരി 4, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഐസോലേനിൽ കഴിയുന്ന രോ​ഗികളുടെ എണ്ണം.