'നിഴലാഴം' ട്രെയ്ലർ റീലിസ് ചെയ്തു

07:07 PM May 01, 2025 | AVANI MV

മലയാളത്തിൽ ആദ്യമായി തോൽ പാവകൂത്ത് കലാകാരന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന നിഴലാഴം എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ ലോഞ്ച് എറണാകുളം കോറൽ ഐൽ ഹോട്ടലിൽ നടന്നു. പണി എന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷത്തിൽ തിളങ്ങിയ സാഗർ സൂര്യ പ്രകാശന കർമ്മം നിർവ്വഹിച്ചു. നിർമ്മാതാവും പ്രധാന നടനുമായ വിവേക് വിശ്വം, സംവിധായകൻ രാഹുൽ രാജ്, ക്യാമറാമാൻ അനിൽ കെ ചാമി, എഡിറ്റർ അംജാദ് ഹസൻ, ബിലാസ് ചന്ദ്രശേഖരൻ, തോൽപ്പാവക്കൂത്ത് ആചാര്യൻ വിശ്വനാഥ പുലവർ, വിപിൻ പുലവർ, മഹാസ്വേത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.