ചേരുവകൾ
നീളത്തിലുള്ള നൂഡിൽസ് - 2 കപ്പ് വേവിച്ചത്
മുട്ട - 3
ഉരുളക്കിഴങ്ങ് - 50 ഗ്രാം
കാരറ്റ് - 30 ഗ്രാം
സവാള - 30 ഗ്രാം
കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
എള്ള് - അര ടീസ്പൂണ്‍
തയാറാക്കുന്നവിധം
ആദ്യം തന്നെ നൂഡില്‍സ് അലിഞ്ഞുപോകാത്ത രീതിയില്‍ വേവിക്കുക. ഇത് നന്നായി കഴുകി എടുക്കുക. മൂന്നു മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുത്ത് വേവിച്ചുവച്ച നൂഡില്‍സിന് മുകളിലേക്ക് ഒഴിക്കുക.
ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ ഉരുളക്കിഴങ്ങ്, കാരറ്റ്, സവാള, കുരുമുളക് പൊടി, സിലാന്‍ട്രോ അല്ലെങ്കില്‍ മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. എന്നിട്ട നന്നായി മിക്സ് ചെയ്യുക. ഒരു പാന്‍ അടുപ്പത്ത് വച്ച്, അതിലേക്ക് ഏതെങ്കിലും എണ്ണ ഒഴിക്കുക. തയാറാക്കി വച്ച നൂഡില്‍സ് ഇതിലേക്ക് വയ്ക്കുക. മുകളില്‍ അല്‍പം എള്ള് വിതറുക. കുറഞ്ഞ തീയില്‍ വേവിക്കുക. ഒരു വശം വെന്തുകഴിഞ്ഞാല്‍ മറിച്ചിടുക. പൂര്‍ണമായും വേവുമ്പോള്‍ തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് വിളമ്പി, സോസിനൊപ്പമോ അല്ലാതെയോ ചൂടോടെ കഴിക്കാം.