NPCIL വിളിക്കുന്നു; 50000 ന് മുകളിൽ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

06:15 PM Apr 23, 2025 | Kavya Ramachandran

 ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) വിവിധ ശാഖകളിലെ 400 എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി 2025 ഏപ്രിൽ 30. 

ഉദ്യോ​ഗാർത്ഥികൾക്ക് www.npcil.nic.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് NPCIL ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഒഴിവുകൾ:

മെക്കാനിക്കൽ: 150

ഇലക്ട്രിക്കൽ: 80

കെമിക്കൽ: 60

ഇലക്ട്രോണിക്സ്: 45

ഇൻസ്ട്രുമെന്റേഷൻ: 20

സിവിൽ: 45

യോഗ്യത:

BE/B.Tech/B.Sc (എഞ്ചിനീയറിംഗ്) അല്ലെങ്കിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് M.Tech ബിരുദം (60% മാർക്ക്)

2023/2024/2025 വർഷത്തെ GATE സ്കോർ നിർബന്ധം

പ്രായപരിധി (വർഷം 2025 ഏപ്രിൽ 30 ന്):

GEN/EWS: 26 വയസ്സ്

OBC (Non-creamy layer): 29 വയസ്സ്

SC/ST: 31 വയസ്സ്

ശമ്പളം:

പരിശീലന കാലത്ത് 74,000 രൂപ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. കൂടാതെ, 30,000 രൂപ ഒറ്റത്തവണ ബുക്ക് അലവൻസ് നൽകും.

പരിശീലനം പൂർത്തിയാക്കിയാൽ 56,100 രൂപ പ്രാരംഭ ശമ്പളത്തോടെ സയന്റിഫിക് ഓഫീസർ (ഗ്രൂപ്പ് C) തസ്തികയിൽ നിയമനം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ:

GATE സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഷോർട് ലിസ്റ്റ് തയ്യാറാക്കുക. ജൂൺ 9-21 തീയതികളിൽ ഇന്റർവ്യു നടക്കും.