ചെറുപുഴ : വീട്ടില്‍ കയറി അക്രമം നടത്തുന്നുവെന്ന യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നിരവധി കേസുകളിലെ പ്രതി പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരന്‍ പ്രദീപന്‍ എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഒന്നാം പ്രതി വീട്ടില്‍ മദ്യപിച്ചു കുഴപ്പമുണ്ടാക്കുന്നുവെന്ന് ഭാര്യ പൊലീസില്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരായ അസി. സബ് ഇന്‍സ്‌പെക്ടര്‍ മോണ്‍സി.പി.വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത് ജോസഫ്, കെ.വി.നിതിന്‍, ഹോംഗാര്‍ഡ് ശശികുമാര്‍ എന്നിവര്‍ക്കു നേരെ ചട്ടിയെറിഞ്ഞും കല്ല് പെറുക്കിയെറിഞ്ഞും പരിക്കേല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയുകയും പൊലീസ് വാഹനത്തിന്റെ അരികിലെ റിയര്‍വ്യൂഗ്ലാസ്, വയര്‍ലെസ് സെറ്റിന്റെ ആന്റിനയും ഒന്നാം പ്രതി മദ്യലഹരിയിൽനശിപ്പിക്കുകയായിരുന്നു.
പരുക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊലിസിൻ്റ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്ത പൊലീസ് നിരവധി കേസസുകളിലെ പ്രതിയായ പ്രമോദിനെയും സഹോദരന്‍ പ്രദീപനെയും അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.