+

ഝാ​ർ​ഖ​ണ്ഡിൽ എ​ൻ.‌​ടി.‌​പി.‌​സി ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

ഝാ​ർ​ഖ​ണ്ഡിൽ എ​ൻ.‌​ടി.‌​പി.‌​സി ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

ഹ​സാ​രി​ബാ​ഗ്: ഝാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ് ജി​ല്ല​യി​ൽ നാ​ഷ​ന​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ (എ​ൻ.‌​ടി.‌​പി.‌​സി) ഉ​ദ്യോ​ഗ​സ്ഥ​നെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വെ​ടി​വെ​ച്ച് കൊ​ന്നു. എ​ൻ.‌​ടി‌.​പി‌.​സി​യു​ടെ കെ​രേ​ദാ​രി ക​ൽ​ക്ക​രി ഖ​നി പ​ദ്ധ​തി​യി​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​റാ​യ കു​മാ​ർ ഗൗ​ര​വാ​ണ് (42) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​രെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഹ​സാ​രി​ബാ​ഗ് പൊ​ലീ​സ് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

ക​ട്കം​ദാ​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഫ​ത്താ മോ​റി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. തോ​ക്കു​ധാ​രി​ക​ൾ കു​മാ​ർ ഗൗ​ര​വ് സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​റെ സം​ഭ​വ​ത്തി​നു​ശേ​ഷം കാ​ണാ​താ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

facebook twitter