ഹസാരിബാഗ്: ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) ഉദ്യോഗസ്ഥനെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ച് കൊന്നു. എൻ.ടി.പി.സിയുടെ കെരേദാരി കൽക്കരി ഖനി പദ്ധതിയിൽ ഡെപ്യൂട്ടി ജനറൽ മാനേജറായ കുമാർ ഗൗരവാണ് (42) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി ഹസാരിബാഗ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
കട്കംദാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫത്താ മോറിന് സമീപം ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. തോക്കുധാരികൾ കുമാർ ഗൗരവ് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. കാർ ഡ്രൈവറെ സംഭവത്തിനുശേഷം കാണാതായതായി പൊലീസ് പറഞ്ഞു.