● അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ: ആരോഗ്യവകുപ്പിൽ ഈ തസ്തികയിൽ പ്രതീക്ഷിത ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കാറ്റഗറി നമ്പർ 177/2025 പ്രകാരം കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. ശമ്പളനിരക്ക് 63,700-1,23,700 രൂപ.
യോഗ്യത: എം.ബി.ബി.എസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. പ്രായപരിധി 18-42 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലെ 31ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭിക്കും. ഓൺലൈനിൽ സെപ്റ്റംബർ മൂന്നുവരെ അപേക്ഷിക്കാം. നിയമനത്തിനായി പി.എസ്.സി തയാറാക്കുന്ന റാങ്ക്ലിസ്റ്റിന് ഒരുവർഷം മുതൽ മൂന്നുവർഷം വരെ പ്രാബല്യമുണ്ടായിരിക്കും. ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ സോഫ്റ്റ് കോപ്പി പ്രിന്റെടുത്ത് റഫറൻസിനായി സൂക്ഷിക്കേണ്ടതാണ്.
● അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): കാറ്റഗറി നമ്പർ 180/2025 പ്രകാരം പൊതുമരാമത്ത് വകുപ്പിലെ പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനത്തിന് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. ശമ്പളനിരക്ക് 55,200-1,15,300 രൂപ. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം. പ്രായപരിധി 21-40. നിയമാനുസൃത വയസ്സിളവുണ്ട്.
● എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി): എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. നിലവിൽ ആറ് ഒഴിവുകളാണുള്ളത്. (കാറ്റഗറി നമ്പർ 187/2025), ശമ്പളനിരക്ക് 43,400-91,200 രൂപ. യോഗ്യത: ബി.എ/ബി.എസ്സി/ബി.കോം ബിരുദം/തത്തുല്യം. ശാരീരിക യോഗ്യതകൾ: ഉയരം പുരുഷന്മാർക്ക് 165 സെ.മീറ്റർ (എസ്.സി വിഭാഗത്തിന് 160 മതി), നെഞ്ചളവ് 81 സെ.മീ., വികാസം അഞ്ച് സെ.മീ, സ്ത്രീകൾക്ക് ഉയരം 152 സെ.മീ. (എസ്.സി വിഭാഗത്തിന് 150 മതി). നല്ല കാഴ്ചശക്തി, ആരോഗ്യം, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. പ്രായപരിധി 19-31 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല. വിമുക്തഭടന്മാർക്ക് എസ്.എസ്.എൽ.സി യോഗ്യത മതി.
കായികക്ഷമത പരീക്ഷ കടക്കാനുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. എക്സൈസ് വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് പ്രിവന്റിവ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ/വുമൺസിവിൽ എക്സൈസ് ഓഫിസർ വിഭാഗം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനത്തിന് കാറ്റഗറി നമ്പർ 188/2025 പ്രകാരം പി.എസ്.സി ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. യോഗ്യത: ബി.എ/ബി.എസ്സി/ബി.കോം തത്തുല്യം. വിമുക്ത ഭടന്മാർക്ക് എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത മതിയാകും. ശാരീരിക േയാഗ്യതകളുണ്ടായിരിക്കണം. പ്രായപരിധി 19-45 വയസ്സ്. സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.
● റേഡിയോഗ്രാഫർ ഗ്രേഡ് 2: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. (കാറ്റഗറി നമ്പർ 191/2025) ശമ്പള നിരക്ക് 35,600-75,400 രൂപ. പ്രതീക്ഷിത ഒഴിവുകൾ. നേരിട്ടുള്ള നിയമനം. യോഗ്യത പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. രണ്ടുവർഷത്തെ റേഡിയോളജിക്കൽ ടെക്നോളജിയിൽ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ മൂന്നുവർഷത്തെ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോളജി തെറപ്പി ടെക്നോളജി ഡിപ്ലോമ. അല്ലെങ്കിൽ അംഗീകൃത ബി.എസ്സി എം.ആർ.ടി ബിരുദം. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുണ്ടായിരിക്കണം. പ്രായപരിധി 18-36. നിയമാനുസൃത വയസ്സിളവുണ്ട്.
● ബീ കീപ്പിങ് ഫീൽഡ്മാൻ: കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ 26 ഒഴിവുകൾ. (കാറ്റഗറി നമ്പർ 194/2025) ശമ്പള നിരക്ക് 26,500-60,700 രൂപ. യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബീ കീപ്പിങ്ങിൽ വിജയകരമായ പരിശീലനം നേടിയ സർട്ടിഫിക്കറ്റ്. പ്രായപരിധി 18-36. നിയമാനുസൃത വയസ്സിളവുണ്ട്.
● പ്യൂൺ/വാച്ച്മാൻ: (കാറ്റഗറി നമ്പർ 196/2025) കെ.എസ്.എഫ്.ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം. ഒഴിവുകൾ 49. ശമ്പള നിരക്ക് 24,500-42,900 രൂപ. യോഗ്യത: ആറാം ക്ലാസ് വിജയം. കെ.എസ്.എഫ്.ഇയിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18-50.
● ബീറ്റ് ഫോറസ്റ്റ് ഓഫിസർ: വനംവന്യജീവി വകുപ്പിൽ ജില്ലതല (ആലപ്പുഴ ഒഴികെ) ഒഴിവിലേക്ക് നേരിട്ടുള്ള നിയമനം (കാറ്റഗറി 211/2025). ശമ്പള നിരക്ക് 27,900-63,700 രൂപ. യോഗ്യത: പ്ലസ് ടു/തത്തുല്യം. ഉയരം പുരുഷന്മാർക്ക് 168 സെ.മീറ്റർ, നെഞ്ചളവ് 81 സെ.മീറ്റർ, വികാസം 5 സെന്റീമീറ്റർ. വനിതകൾ ഉയരം 157 സെ.മീറ്റർ. മതി. പട്ടിക വിഭാഗക്കാർക്ക് ശാരീരിക യോഗ്യതയിൽ ഇളവുണ്ട്. പ്രായപരിധി 19-30. നിയമാനുസൃത വയസ്സിളവുണ്ട്.
● ബൈൻഡർ േഗ്രഡ് 2: അച്ചടി വകുപ്പിൽ ജില്ല അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒഴിവുകൾ: തിരുവനന്തപരും 42, കോട്ടയം 3, എറണാകുളം 13, പാലക്കാട്-3, വയനാട് 1, കോഴിക്കോട് 1, കണ്ണൂർ 1, (കാറ്റഗറി നമ്പർ 216/2025). ശമ്പള നിരക്ക് 26,400-60,700 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം.പ്രിന്റിങ് ടെക്നോളജിയിൽ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ ബുക്ക് ബൈൻഡിങ്ങിൽ കെ.ജി.ടി.ഇ/എം.ജി.ടി.ഇ ലോവർ/വി.എച്ച്.എസ്.ഇ പ്രിന്റിങ് ടെക്നോളജി സർട്ടിഫിക്കറ്റ്. പ്രായപരിധി 18-36. വിശദവിവരങ്ങൾ www.keralapsc.gov.in/notification പ്രസിദ്ധീകരിച്ചിട്ടുണ്ട്.