+

ആശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ മയക്കിക്കിടത്തി നഴ്സ് ബലാത്സംഗം ചെയ്തു

ആശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ മയക്കിക്കിടത്തി നഴ്സ് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബല്‍റാംപൂർ ജില്ലയിലെ പച്ച്‌പേഡ്വയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
ഉത്തർപ്രദേശ്:ആശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ മയക്കിക്കിടത്തി നഴ്സ് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബല്‍റാംപൂർ ജില്ലയിലെ പച്ച്‌പേഡ്വയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.ജൂലൈ 25ന് പഞ്ച്പേഡയിലെ വിമല വിക്രം ആശുപത്രിയിലായിരുന്ന സംഭവം. കേസില്‍ ആശുപത്രി ജീവനക്കാരൻ യോഗേഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.പുലർച്ചെ 4 മണിയോടെ, നഴ്‌സിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന യോഗേഷ്, അവർക്ക് മയക്കുമരുന്ന് കുത്തിവച്ച്‌ ബോധരഹിതയാക്കി. ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. 

എന്നാല്‍ സ്ത്രീ ഇതിനിടയില്‍ ഉണർന്നതോടെ ബഹളം വയ്ക്കാൻ തുടങ്ങി. ഇതോടെ യോഗേഷ് ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ശേഷം രഹസ്യ വിവരത്തെ തുടർന്ന് ഭത്തർ പാലത്തിന് സമീപം വെച്ചാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

 

facebook twitter