+

സോഫ്റ്റ് ഓട്സ് പുട്ട് റെസിപ്പി

സോഫ്റ്റ് ഓട്സ് പുട്ട് റെസിപ്പി

വേണ്ട ചേരുവകൾ...

ഓട്സ്                           ഒന്നര കപ്പ്‌
കടുക്                        1/4 ടീസ്പൂൺ
സവാള                     അരക്കപ്പ് ( ചെറുതായി അരിഞ്ഞത്)
നാളികേരം             ആവശ്യത്തിന്
മല്ലിയില                   ആവശ്യത്തിന്
 ഉപ്പ്                             ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം ഓട്സ് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് സവാള ചേർത്ത് ഒന്ന് വഴറ്റുക. മല്ലിയില, നാളികേരം എന്നിവ ചേർത്തിളക്കുക. പൊടിച്ചു വച്ച ഓട്സിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം കുറച്ച് കുറച്ചായി ചേർത്ത് പുട്ട് കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക. ശേഷം മിക്സിയിൽ ഇട്ടു ഒന്ന് കറക്കി എടുക്കുക. അതിലേക്കു നേരത്തെ തയാറാക്കി വച്ച മിക്സ്‌ ചേർത്തിളക്കുക. ശേഷം പുട്ട് കുറ്റി എടുത്ത് കുറച്ച് നാളികേരം ഇടുക. അതിലേക്ക് കുഴച്ചു വച്ച പൊടി ഇട്ടു കൊടുക്കുക. ശേഷം അൽപം നാളികേരം ചേർത്ത് ആവി കയറ്റി എടുക്കുക. ഓട്സ് പുട്ട് തയ്യാർ...

facebook twitter